06:42pm 21 September 2026
NEWS
അവിഹിത ബന്ധം ആരോപിച്ച് വിവാഹിതയായ സ്ത്രീയേയും യുവാവിനെയും നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചു
01/06/2025  06:25 PM IST
nila
അവിഹിത ബന്ധം ആരോപിച്ച് വിവാഹിതയായ സ്ത്രീയേയും യുവാവിനെയും നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചു

അവിഹിത ബന്ധം ആരോപിച്ച് വിവാഹിതയായ സ്ത്രീയേയും യുവാവിനെയും നാട്ടുകാർ പിടികൂടി പൈപ്പിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇതിനു ശേഷം ഇരുവരെയുംപൊലീസിന് കൈമാറി. തെലങ്കാനയിലെ സുൽത്താനബാദിലാണ് സംഭവം. ഭർത്താവ് വീട്ടിലില്ലാത്ത സമയംനോക്കി യുവതി കാമുകനെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് അയൽക്കാർ ആരോപിക്കുന്നത്. പൊലീസിന് കൈമാറും മുമ്പ് നാട്ടുകാർ യുവാവിന്റെ ശരീരം  ‘ശുദ്ധീകരിക്കു’ കയും ചെയ്തു. 

ഫേസ്ബുക്കിലൂടെയാണ് വിവാഹിതയായ യുവതി യുവാവിനെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.  കഴിഞ്ഞ മൂന്നുദിവസങ്ങളായി യുവാവ് യുവതിയുടെ വീട്ടിലായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്. ഭർത്താവ് വീട്ടിലില്ലാത്ത നേരം യുവതി പരപുരുഷനെ വീട്ടിൽ വിളിച്ചു കയറ്റി എന്നാരോപിച്ചാണ് അയൽക്കാർ സംഘടിച്ചതും ഇരുവരെയും പിടിച്ചുകെട്ടിയതും. 

ഇരുവരും തമ്മിൽ അവിഹിത ബന്ധമാണെന്ന് ആരോപിച്ച നാട്ടുകാർ ക്രൂരമായി ഇവരെ മർദിച്ചു. പിന്നീടാണ് സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയത്. ഇതിനിടെ യുവാവിൻറെ ശരീരം ശുദ്ധീകരിക്കുകയാണെന്ന് പറഞ്ഞ് നാട്ടുകാർ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളെല്ലാം സൈബർ ലോകത്ത് പ്രചരിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img